ദോഹ:2025-ൽ ഖത്തർ ഫണ്ട് ഫോർ ഡെവലപ്മെന്റ് ലോകത്തിന്റെ വിവിധ കോണുകളിലേക്കായി കരുണയുടെ വെളിച്ചം വിതറി. 45-ലധികം രാജ്യങ്ങളിലേക്ക് 667 മില്യൺ ഡോളറിലധികം സഹായമാണ് ഖത്തറിന്റെ കാരുണ്യവഴിയിലൂടെ ഒഴുകിയെത്തിയത്.ആരോഗ്യരംഗത്ത് ആശ്വാസമായി 62.1 മില്യൺ ഡോളറും, വിദ്യാഭ്യാസത്തിൽ പ്രതീക്ഷയായി 74.1 മില്യൺ ഡോളറും സഹായമായെത്തി. ......
ദോഹ: മെഡിക്കൽ കമ്മീഷൻ സേവനങ്ങൾ കൂടുതൽ ലളിതവും കാര്യക്ഷമവുമാക്കുന്നതിനായി പൊതു ആരോഗ്യ മന്ത്രാലയത്തിന്റെ (MoPH) മെഡിക്കൽ കമ്മീഷൻ വകുപ്പ് ഡിജിറ്റൽ സംവിധാനങ്ങൾ ശക്തമായി പ്രയോജനപ്പെടുത്തുകയാണെന്ന് ലബോറട്ടറി സ്പെഷ്യലിസ്റ്റായ ഫാത്തിമ അഹമ്മദ് അൽ സുലൈതി വ്യക്തമാക്കി.മന്ത്രാലയത്തിന്റെ സ്മാർട്ട് ആപ്പിലൂടെ സന്ദർശകർക്ക് ആവശ്യമായ രേഖകൾ മുൻകൂട്ടി പരിശോധിക്കാനും, അപ്പോയിന്റ്മെന്റുകൾ ഇലക്ട്രോണിക് രീതിയിൽ ബുക്ക് ചെയ്യാനും, അപേക്ഷകളുടെ നിലവാരം അറിയാനും, പരിശോധനാ ഫലങ്ങൾ ഓൺലൈനായി ലഭ്യമാക്കി പ്രിന്റ് ചെയ്യാനും സാധിക്കുന്നതായി അവർ പറഞ്ഞു. ഫീസ് അടയ്ക്കുന്നതും പ്ലാറ്റ്ഫോമിലൂടെ തന്നെ നടത്താനാകുന്നതോടെ നേരിട്ട് ഓഫീസുകളിൽ എത്തേണ്ട സാഹചര്യം ഗണ്യമായി കുറയുന്നതായും അവർ കൂട്ടിച്ചേർത്തു.നീണ്ട ക്യൂകളിൽ കാത്തുനിൽക്കേണ്ടതിനു പകരം, വീടുകളിൽ നിന്ന് തന്നെ പല നടപടികളും പൂർത്തിയാക്കാൻ കഴിയുന്നതിലൂടെ പൊതുജനങ്ങൾക്ക് സമയംയും പരിശ്രമവും ലാഭിക്കാനാകുന്നുവെന്ന് ഫാത്തിമ അൽ സുലൈതി ഖത്തർ ടെലിവിഷനോട് പറഞ്ഞു. ......
കർണാടകത്തിലും വോട്ടുചോറി നടഞ്ഞിട്ടുണ്ടെന്ന് രാഹുൽ ഗാന്ധി ആവർത്തിച്ച് ആരോപിക്കുന്നുണ്ട്. ആ നിലപാടിനോട് ചേർന്നുനിന്നുകൊണ്ടാണ് സിദ്ധരാമയ്യ ഗവണ്മെന്റ് മുന്നോട്ടുപോകുന്നത്. ......
ദോഹ:സ്റ്റാഫ് അംഗങ്ങൾക്കിടയിൽ സൗഹൃദവും കൂട്ടായ്മയും ശക്തിപ്പെടുത്തുന്നതിനായി MES ഇന്ത്യൻ സ്കൂൾ സംഘടിപ്പിച്ച അഡ്മിൻ ഫൺ ഡേ വർണ്ണാഭമായ ആഘോഷമായി. അൽ കബാൻ പാർക്കിലും അൽ ഘരിയ ബീച്ചിലുമായി നടന്ന പരിപാടിയിൽ സ്കൂളിലെ അഡ്മിൻ സ്റ്റാഫ് അംഗങ്ങൾ ആവേശത്തോടെ പങ്കെടുത്തു.ദൈനംദിന ജോലിയിലെ ഇടവേള യായ അഡ്മിൻ ഫൺ ഡേ സന്തോഷ നിമിഷങ്ങൾ സമ്മാനിച്ചു. സ്കൂൾ അഡ്മിൻ ടീമാണ് പരിപാടിയുടെ സമഗ്ര സംഘാടനം നിർവഹിച്ചത്.
ടീം സ്പിരിറ്റും മാനസിക സുഖവും വളർത്തുക എന്ന ലക്ഷ്യത്തോടെ ഒരുക്കിയ പരിപാടിയിൽ, ഗ്രൂപ്പിംഗ് ദ നമ്പേഴ്സ്, സെയിം ലെഗ് സെയിം ഹാൻഡ് റേസ്, മ്യൂസിക്കൽ ചെയേഴ്സ്, ബലൂൺ റേസ്, ബ്ലോ ആൻഡ് ബർസ്റ്റ്, ബോംബിംഗ് ദ സിറ്റി, ഡംബ് ഷറേഡ്സ്, ലൈവ് കിച്ചൻ തുടങ്ങി നിരവധി വിനോദപരവും ടീം ബിൽഡിംഗ് ആക്റ്റിവിറ്റികളും സംഘടിപ്പിച്ചു.കളികളിലും മത്സരങ്ങളിലും സ്റ്റാഫ് അംഗങ്ങൾ സജീവമായി പങ്കെടുത്തതോടെ പാർക്കും ബീച്ചും ചിരിയുടെയും ആഹ്ലാദത്തിന്റെയും വേദിയായി. ......
തമിഴ് സിനിമയിലെ ലേഡി സൂപ്പർ സ്റ്റാറായ നയൻതാര, ഇടയ്ക്കിടെ തെലുങ്കിലും, തന്റെ മാതൃഭാഷയായ മലയാളത്തിലും അഭിനയിക്കാറുണ്ട്. എന്നാൽ താൻ അഭിനയിക്കുന്ന ഒരു ചിത്രത്തിന്റെയും പ്രൊമോഷൻ പരിപാടികളിൽ അവർ പങ്കെടുക്കാറില്ല. ......
തിരുവനന്തപുരം: പണവും പരിഷ്കാരവും ആധുനിക സൗകര്യങ്ങളും തേടി മലയാളി യുവത്വം കൂട്ടത്തോടെ വിദേശത്തേക്ക് കുടിയേറുമ്പോൾ, കേരളം വയോധികരുടെ മാത്രം നാടായി മാറുന്നു. ഉറ്റവർ വിദേശങ്ങളിൽ സ്ഥിരതാമസമാക്കുന്നതോടെ നാട്ടിൻപുറങ്ങളിലെ പ്രൗഢമായ തറവാടുകൾ ആരുമില്ലാത്ത 'ഭാർഗവീനിലയങ്ങളായി' മാറുകയാണ്. ......
ചങ്ങനാശ്ശേരി: പതിറ്റാണ്ടുകളായി എൻ.എസ്.എസ് പിന്തുടരുന്ന സമദൂര നിലപാട് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും തുടരുമെന്ന് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. ......
തിരുവനന്തപുരം: കേരള കോൺഗ്രസിനെ (എം) യു.ഡി.എഫിലേക്ക് ക്ഷണിക്കുന്ന കോൺഗ്രസ് നേതാക്കളുടെ നിലപാടിന് മറുപടിയുമായി പാർട്ടി ചെയർമാൻ ജോസ് കെ. മാണി.......
കണിച്ചുകുളങ്ങര: സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ വ്യക്തിപരമായ വെളിപ്പെടുത്തലുകളുമായി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ബിനോയ് വിശ്വം തന്റെ പക്കൽ നിന്ന് പണം കൈപ്പറ്റാറുണ്ടെന്നും, മാസങ്ങൾക്ക് മുമ്പ് വന്നപ്പോഴും ചോദിച്ചതിലും വലിയ തുക നൽകിയിട്ടുണ്ടെന്നും വെള്ളാപ്പള്ളി ആരോപിച്ചു. ......